
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് യുവാക്കളിൽ നിന്നും എംഡി എം എ പിടികൂടി എക്സൈസ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി പിടികൂടിയിരിക്കുന്നത്.
150 ഗ്രാം എംഡി എം എ യാണ് യുവാക്കളിൽ നിന്ന് എക്സൈസ് നർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്. 8 ലക്ഷത്തിലധികം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. കച്ചവടത്തിനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എംഡി എം എ എന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.
