
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്.രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവരെ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലും, ജനറൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പാതയില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.
