Press Club Vartha

കിളിമാനൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പാമ്പു കടിയേറ്റത്. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ സ്റ്റേഷന്‍റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കയാണ് കൈ വിരലില്‍ പാമ്പു കടിയേല്‍ക്കുന്നത്.

രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി വാഹനങ്ങള്‍ നിറഞ്ഞും കുന്നുകൂടി കിടക്കുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

മാലിന്യ കൂമ്പാരത്തില്‍ നിന്നും ജനല്‍ വഴി പാമ്പു കയറിയതാകാം എന്നാണ് നിഗമനം. ഏത് പാമ്പാണ് കടിച്ചതെന്ന് അറിയില്ല. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണ്.

Share This Post
Exit mobile version