Press Club Vartha

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്എച്ച്ഒയുടെ മുന്നിൽ വച്ചാണ് സംഭവം നടന്നത്.

മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വേണ്ടിയാണ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ സംസാരത്തിനിടെ പ്രകോപിതനായ മുഹമ്മദ് ഖാന്‍ ഭാര്യയെ കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പോലീസുകാർ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ മണനാക്ക് സ്വദേശി മുഹമ്മദ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഖാനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Share This Post
Exit mobile version