
തിരുവനന്തപുരം : 50 വര്‍ഷം 525 കോടി രൂപയുടെ ഡോ. ബി. രവി പിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ വിതരണം 2026 ഫെബ്രുവരി 11 ബുധനാഴ്ച തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4 മണിക്ക് പത്മശ്രീ ഡോ. ബി രവി പിള്ളയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 1501 വിദ്യാര്‍ത്ഥികള്‍ക്ക് പത്തു കോടി രൂപ വിതരണം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്നാണ് ഡോ. ബി രവി പിള്ള ഫൗണ്ടേഷന്‍ ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്.
