Press Club Vartha

കേന്ദ്ര ബജറ്റിലെ കേരളം; പ്രതികരിക്കാതെ സുരേഷ് ഗോപി

Suresh Gopi

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വിഷയത്തിലെ ഔദ്യോഗിക പ്രതികരണം കേരളത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. കേരളത്തില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞയാളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ആ വാദങ്ങള്‍ ബജറ്റില്‍ നടപ്പാകാത്തതിനാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കുന്നത്. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നല്‍കിയില്ലെങ്കില്‍ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

ആരോഗ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് വര്‍ഷങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യമാണ്.

Share This Post
Exit mobile version