
തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ മരണത്തില്‍ അന്വേഷണം ശക്തമാകുന്നു. പ്രത്യേക അന്വേഷണ സംഘമാണ് സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നത്. റോയ് സിജെ ഉപയോഗിച്ചിരുന്ന 2 മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലം വൈകാതെ ലഭ്യമാകും. മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവയില്‍ നിന്നും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക വിവരങ്ങളും കമ്പനിയുടെ ഭാവി കാര്യങ്ങളും റോയ് തന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ട് എന്നാണ് വ്യക്തമാവുന്നത്. പോലീസ് കസ്റ്റഡിയില്‍ ഉള്ള ഡയറില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണവും റോയ് എഴുതിയിട്ടുണ്ടെന്നാണ് സൂചനകള്‍. ആത്മഹത്യാക്കുറിപ്പിന് സമാനമായാണ് ഈ ഡയറിയെ കണക്കാക്കിയിരിക്കുന്നത്.
