Press Club Vartha

സ്വര്‍ണ വില മുകളിലേക്ക് തന്നെ; പവന് 4840 രൂപയുടെ വര്‍ധനവ്

Golden jewelry at the gold street Deira market, also called Gold souk, in the city of Dubai, United Arab Emirates.

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 4840 രൂപയുടെ വര്‍ധനവ്. ഇതോടെ ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയര്‍ന്ന
സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞിരുന്നു, എന്നാല്‍ ഉച്ചയോടെ 1600 രൂപയുടെ വര്‍ധനവുണ്ടാവുകയും ചെയ്തു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

Share This Post
Exit mobile version