Press Club Vartha

ശബരി റെയില്‍ പാത: പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം; ശബരി റെയില്‍പാതയ്ക്കായുള്ള തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 1900 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവെക്കേണ്ട തുക. കിഫ്ബി മുഖേനയായിരിക്കും ഈ തുക നല്‍കുക.. പദ്ധതി നടപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

110 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ശബരി റെയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ സൗകര്യമൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല തുടങ്ങിയ നഗരങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ആകെ 303.58 ഹെക്ടര്‍ സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും.

Share This Post
Exit mobile version