Press Club Vartha

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന്‍ കൊച്ചിയില്‍; ബിജെപി കോര്‍ കമ്മിറ്റി യോഗം ആരംഭിച്ചു

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൊച്ചിയിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നിതീന്‍ നബീന്‍ കേരളത്തിലെത്തുന്നത്. നെടുമ്പാശേരി താജ് ഹോട്ടലില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗ ശേഷം അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലെത്തും.

രണ്ട് ദിവസങ്ങളിലായി എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ 4 മണിക്ക് നിതിന്‍ നബിന്‍ അഭിസംബോധന ചെയ്യും. വൈകിട്ട് 5ന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും.

 

Share This Post
Exit mobile version