Press Club Vartha

കോണ്‍ഗ്രസിന്റെ കടക്കുപുറത്ത്; മുഖ്യമന്ത്രിക്കെതിരെ പരാതി പ്രവാഹം; അഞ്ചു ലക്ഷം കടന്ന് പരാതികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരംഭിച്ച ‘കടക്കു പുറത്ത്’ ഡിജിറ്റല്‍ ക്യാംപയിനിന് മികച്ച പ്രതികരണം. ക്യാംപയിന്‍ ആരംഭിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് തന്നെ ക്യാംപയിന്‍ പൊതുജനം ഏറ്റെടുത്തു കഴിഞ്ഞു.ഇതിനോടകം അഞ്ചേകാല്‍ ലക്ഷത്തിലധികം പരാതികളാണ് പ്രത്യേക ഫോണ്‍ നമ്പര്‍ മുഖാന്തരം ലഭിച്ചിരിക്കുന്നത്. അതിന്റെ ഇരട്ടിയിലധികം ആളുകള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു.

പിണറായി സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൊലീസ് രാജ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യ മേഖലയുടെ തകര്‍ച്ച എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികള്‍. ഇതുവരെ ലഭിച്ച പരാതികളില്‍ ചിലത് സോഷ്യല്‍ മീഡിയ പാറ്റ്ഫോമുകള്‍ വഴി കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുമുണ്ട്. ക്യാംപയിനിന്റെ ഭാഗമായി കഴിഞ്ഞദിവസം വിഴിഞ്ഞം കടലില്‍ മത്സ്യത്തൊഴിലാളികള്‍ വിവിധ പ്രശ്നങ്ങളില്‍ പിണറായി സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Share This Post
Exit mobile version