Press Club Vartha

തിരുവനന്തപുരത്തെ 50 ബിജെപി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഡല്‍ഹിക്ക്

തിരുവനന്തപുരം: നഗരസഭയിലെ 50 ബിജെപി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.15ന്റെ കേരള എക്‌സ്പ്രസിലാണ് യാത്ര. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബിജെപിക്ക് പിന്തുണ നല്‍കുന്ന നഗരാസൂത്രണ സ്ഥിര സമിതി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ യാത്രയിലില്ല. ആര്‍ ശ്രീലേഖയും ഡല്‍ഹി യാത്രയിലില്ല. വിവിധ റെയില്‍വേ സ്റ്റേഷനില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കും. കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, നിതിന്‍ ഗഡ്കരി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരെയും സന്ദര്‍ശിക്കും.

അതേ സമയം, ഈ പ്രായത്തില്‍ ട്രെയിനില്‍ പോകാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. പൈസ അനാവാശ്യമായി ചെലവാക്കുന്നതില്‍ മടിയുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു പറഞ്ഞിട്ടും യാത്ര ഒഴിവാക്കുകയായിരുന്നെന്നും ശ്രീലേഖ വ്യക്തമാക്കി.

 

Share This Post
Exit mobile version