Press Club Vartha

നിയമസഭാ തെരഞ്ഞെടുപ്പ് : പ്രഖ്യാപനം വൈകാതെ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികളുടെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികള്‍ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി അവസാന ആഴ്ചയിലോ മാര്‍ച്ച് ആദ്യ വാരമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസം, തമിഴ്നാട്, കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സംസ്ഥാനങ്ങളിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും ഈമാസം 21നാണ് കേരളത്തിലെത്തുക.

Share This Post
Exit mobile version