Press Club Vartha

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത നിലയില്‍; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ തല തകര്‍ത്ത സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം. പള്ളിച്ചലിലെ SNDP 1019 നമ്പര്‍ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകര്‍ത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രതിമ തകര്‍ത്ത യുവാവിനെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി അക്രമം നടത്തിയത്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

Share This Post
Exit mobile version