Press Club Vartha

തിരുവനന്തപുരം ലുലുമാളിൽ ഈന്തപ്പഴ ഫെസ്റ്റ്; മുപ്പതിലധികം വെറൈറ്റികൾ

തിരുവനന്തപുരം: ലുലുമാളിലെ ഹൈപ്പർമാർക്കറ്റിൽ ഈന്തപ്പഴ ഫെസ്റ്റ് ആരംഭിച്ചു. റമളാൻ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലധികം വെറൈറ്റി ഈന്തപ്പഴങ്ങൾ ലഭ്യമാണ്. ഇറാൻ, ഇറാഖ്, യുഎഇ തുടങ്ങി ഗൾഫ് മേഖലകളിലും വിദേശ രാജ്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈന്തപ്പഴ ഇനങ്ങൾ ഫെസ്റ്റിലെ പ്രത്യേകതയാണ്. ഈന്തപ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മെദ്‌ജൂൽ, നിരവധി ആരോഗ്യ ഗുണങ്ങളുളള അജ്‌വ, ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട സഫ്‌വി, മധുര രാജ്ഞി എന്നറിയപ്പെടുന്ന സുക്കാരി തുടങ്ങി ഖലാസ്, ദെഗ്ലെ നൂർ, ബർഹി ഉൾപ്പെടെ ലോകത്തിൽ ഏറ്റവും ആവശ്യക്കാർ ഉള്ള ഇനങ്ങൾ വരെ ലുലുമാളിലെ ഈന്തപ്പഴ ഫെസ്റ്റിൽ ലഭ്യമാണ്.

വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അതേ നിലവാരത്തിലും രുചിയിലുമാണ് ലുലുമാളിലും അവ ലഭ്യമാകുന്നത്. ഉണങ്ങിയതും മൃദുവായതും ഉൾപ്പെടെ വ്യത്യസ്ത ഇനങ്ങൾ ഒറ്റ മേൽക്കൂരക്കു കീഴിൽ ഒരുക്കിയിട്ടുണ്ട്. ബോക്‌സുകളിലും അളവ് അടിസ്ഥാനത്തിലും ഈന്തപ്പഴങ്ങൾ ലഭ്യമാണ്. വൻകിട ബ്രാൻഡുകൾ മുതൽ ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകൾ വരെ, ഏത് വിലക്കും വാങ്ങാൻ കഴിയുന്ന വിധത്തിലാണ് ഉൽപ്പന്നങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Share This Post
Exit mobile version