Press Club Vartha

മംഗലപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: മംഗലപുരം കൈലാത്തുകോണം തെറ്റിച്ചിറയിൽ നിയന്ത്രണം വിട്ട ഷെയർ ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കൈലാത്തുകോണം യാത്രക്കാരനായ സ്വദേശി തുളസി (63) മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോയിൽ തുളസിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി, മക്കളായ ബിജു, ബിജി,​ ഓട്ടോ ഡ്രൈവർ ശിശുപാലൻ എന്നിവരും ഉണ്ടായിരുന്നു. ​അപകടത്തിൽ ഗുരുതരമായി തുളസിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മക്കൾക്കും നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ. ഇവർ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Post
Exit mobile version