
അംഗപരിമിതർ, കുട്ടികൾ, വൃദ്ധജനങ്ങൾ, പാവങ്ങൾ, രോഗികൾ എന്നിവർക്കായി സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്ന വലിയ സംരംഭമാണ് “സദ്വാർത്ത 26”. ഈ മഹാപദ്ധതി മാർച്ച് 9, 10, 11 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ വെച്ച് നടക്കും. ഇന്ത്യയിൽ ആദ്യമായി ഇത്രയും പേർക്ക് ഒരുമിച്ച് സേവനങ്ങൾ നൽകുന്ന ബൃഹത് പദ്ധതിയാണിതെന്ന് സംഘാടകർ അറിയിച്ചു.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം 20 തരത്തിൽ നിർമ്മിച്ച നിർമ്മിതകാൽ, നിർമ്മിതകൈ, കാലിപ്പർ, ക്രച്ചസുകൾ, വാക്കർ, ഹാൻഡ് പാഡിൽഡ് ട്രൈസൈക്കിൾ, വീൽചെയർ, കേൾവി സഹായയന്ത്രം, വാക്കിങ് സ്റ്റിക്ക്, വൈറ്റ് കെയിൻ എന്നിവ ഉൾപ്പെടെയുള്ള സഹായോപകരണങ്ങൾ അർഹരായ 1500ലധികം പേർക്ക് സൗജന്യമായി വിതരണം ചെയ്യും. ഒപ്പം എല്ലാവർക്കും കാഴ്ച പരിശോധനയും കണ്ണട വിതരണവും സമ്പൂർണ രക്തപരിശോധനയും റിസൾട്ട് പ്രഖ്യാപനവും ഉണ്ടായിരിക്കും.
1500+ പേർക്കുള്ള സഹായോപകരണ വിതരണം ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (ജയ്പൂർ ഫൂട്ട് / BMVSS)യുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് കൊച്ചിൻ മിഡ്‌ടൌൺ ഹോസ്റ്റ് ആണ് ചെയ്യുന്നത്. ദിസ്-എബിലിറ്റി മിഷൻ കേരളയും ഇൻഡാക് (Indian National Differently Abled Peoples’ Congress) ഉം സംഘാടനവും ഏകോപനവും നിർവഹിക്കും.
എൽഎൻ-4 പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷൻ, ചൈതന്യ ഐ ഹോസ്പിറ്റലുകൾ, മുത്തൂറ്റ് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയും കേരള സ്റ്റേറ്റ് ഡിസബിലിറ്റി കമ്മിഷണറേറ്റിന്റസഹകരണത്തോടെയുമണ്പരിപാടി നടക്കുന്നത്. പിന്തുണയായി കേരള ഗാന്ധി സ്മാരക നിധി, ഏകതാ പരിഷത്ത്, ഭാരത് സേവാ സൻസ്ഥൻ ജയ്പൂർ എന്നിവയും വിവിധ ഗാന്ധിയൻ–മത–സാംസ്‌കാരിക സംഘടനകളും ഒപ്പം ചേരും.
ഈ ജീവകാരുണ്യ മഹാസംഗമത്തിൽ ഉദ്ഘാടനം, സമാപന സമ്മേളനം ഉൾപ്പെടെ 13 സമ്മേളനങ്ങൾ നടക്കും. ആറു കലാ-സാംസ്‌കാരിക പ്രകടനങ്ങളും രണ്ട് ഇഫ്താർ സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ന്യൂ ദില്ലി എന്നിവിടങ്ങളിൽ നിന്ന് 35 പ്രഗത്ഭർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഒപ്പം ഡിസബിലിറ്റി ഓഡിറ്റ് വാക്കും ഉണ്ടായിരിക്കും.
ക്യാമ്പിനോടൊപ്പം എല്ലാ ദിവസവും സെമിനാറുകൾ, ചർച്ചകൾ, ടാലെന്റ് ഷോകൾ, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവ സമാന്തരമായി നടക്കും. ആവശ്യമുള്ളവർ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
https://tessware.com/Dataentry/dataentry.php
കൂടുതൽ വിവരങ്ങൾക്ക് +91 9846726866, +91 9745784559, +91 9447680439, +91 9895615924 എന്നീ നമ്പറുകളിലോ thisabilitymissionkerala@gmail.com, indacpwds@gmail.com എന്നീ ഇമെയിലുകളിലോ ബന്ധപ്പെടാം.
