Press Club Vartha

പോത്തൻകോട് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചു: പിതാവ് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് അച്ഛൻ മരിച്ചു.
വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ(50) ആണ് മരിച്ചത്. കെഎസ്ആർടിസി പേരോക്കർ ഡിപ്പോയിലെ ഡ്രൈവറാണ് മാത്യു ജോൺ.
മകൻ സിബി യെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ എതിരെ വന്ന ഗുഡ്സ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാത്യു ജോണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തൻകോട് പോലീസ് കേസെടുത്തു.
കെഎസ്ആർടിസി പേരൂർക്കട ഡിപ്പോയിലെ ഡ്രൈവറാണ് മരിച്ച മാത്യു ജോൺ.

Share This Post
Exit mobile version