
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക് ഫ്രണ്ട്സ് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.
മാർച്ച് 10 ചൊവ്വാഴ്ച ടെക്നോപാർക്ക് ക്ലബ്ബിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമത്തിൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , പാളയം ഇമാം ഡോ. സുഹൈബ് മൗലവി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.
