Press Club Vartha

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറി 19ന് സമാപിക്കും. 40 ാം വാർഷികത്തോടനുബന്ധിച്ച് ഇക്കൊല്ലം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം 5 ന് പതാക പ്രയാണം തുടർന്ന് ജപമാല നവനാൾ 6 ന് സമൂഹദിവ്യബലിക്ക് ഫാ സനീഷ് എസ് എം മുഖ്യകാർമികത്വം വഹിക്കും.

ഫാ ആഷ്ലിൻ ജോസ് വചന സന്ദേശം നൽകും. തുടർന്ന് ആഘോഷമായ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ ലാസർ ബെനഡിക്ട് നിർവഹിക്കും.
12 മുതൽ 17 വരെ വൈകുന്നേരം 5: 15ന് ജപമാല, നവനാൾ 6 ന് സമൂഹ ദിവ്യബലി. ഫാ എഫ് റോബിൻസൺ, ഫാ ലെനിൻ രാജ്, ഫാ ജോസ് മോൻ, ഫാ ജെറാഡ് ദാസൻ, ഫാ സ്റ്റാലിൻ ടോം, ഫാ റോഡ് റിക്സ് കുട്ടി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫാ ജോസ് വർഗീസ്, ഫാ ഷാബിൻ ലീൻ, ഫാ ക്രിസ്റ്റിൽ റൊസാരിയോ, ഫാ സണ്ണി ജോസ് എസ്ജെ, ഫാ ബിനു ജോസഫ് അലക്സ്, ഫാ അലക്സാണ്ടർ അത്തനാസ് എന്നിവർ വചന സന്ദേശം നൽകും.

18ന് രാവിലെ 6 30ന് സമൂഹ ദിവ്യബലിക്ക് ഫാ തദേവൂസ് ഫിലിപ്പ് മുഖ്യകാർമികത്വം വഹിക്കും. ഫാ ദീപക് ആൻ്റോ വചന സന്ദേശം നൽകും. വൈകുന്നേരം 5:15ന് ജപമാല, നവനാൾ 6 ന് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥന നടക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരെര മുഖ്യകാർമികത്വം വഹിക്കും. ഫാ ഡോ എ ആർ ജോൺ വചന സന്ദേശം നൽകും.

തിരുനാൾ ദിനമായ 19ന് രാവിലെ 6: 30ന് ദിവ്യബലി 9.30 ന് ജപമാല, നവനാൾ 10 ന് ആഘോഷമായ പൊന്തിഫിക്കൽ തിരുനാൾ സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ ഡോ ക്രിസ്തുദാസ് ആർ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധൻ്റെ സന്നിധിയിൽ സ്നേഹവിരുന്ന് നടക്കും. 20ന് വൈകുന്നേരം 5 ന് ജപമാല, നവനാൾ 5: 30ന് കൃതജ്ഞത ദിവ്യബലിക്ക് ഫാ ജിം കാർവിൻ റോച്ച് മുഖ്യകാർമികത്വം വഹിക്കും. ഫാ ആൻ്റോ ബൈജു വചന സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക്.

Share This Post
Exit mobile version