
ഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. എൽ പി ജി ക്ഷാമം നിലനിൽക്കെയാണ് കമ്പനികൾ വില വർധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിനു 195 രൂപയാണ് വർധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയര്‍ന്നു.
അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്.
പുതുതായി പ്രബലയത്തിൽ വന്ന വിലനിലവാരം അനുസരിച്ച് കൊൽക്കത്തയിൽ സിലിണ്ടറിന്റെ വിലയിൽ 218 രൂപയുടെ വർദ്ധനവ് ഉണ്ടായി. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. ഇതോടെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില കൂട്ടാനുള്ള സാധ്യത ഏറി. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
