spot_imgspot_imgspot_img

ഇരുട്ടടിയായി വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

Date:

ഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. എൽ പി ജി ക്ഷാമം നിലനിൽക്കെയാണ് കമ്പനികൾ വില വർധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിനു 195 രൂപയാണ് വർധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയര്‍ന്നു.

അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്.

പുതുതായി പ്രബലയത്തിൽ വന്ന വിലനിലവാരം അനുസരിച്ച് കൊൽക്കത്തയിൽ സിലിണ്ടറിന്റെ വിലയിൽ 218 രൂപയുടെ വർദ്ധനവ് ഉണ്ടായി. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. ഇതോടെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില കൂട്ടാനുള്ള സാധ്യത ഏറി. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp