Press Club Vartha

തിരുവനന്തപുരത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കുളത്തുമ്മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version