
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയത്.
രാവിലെ 7.40 ഓടെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം എങ്ങനെ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
