Press Club Vartha

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാവും; രാഹുൽ ​ഗാന്ധി

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും ഇടതുപക്ഷത്ത് യഥാർഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മാത്രമല്ല കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു. അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്.അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം. ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്ന മറ്റൊരു വിഭാഗം. എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി. മറ്റൊരു വിഭാഗം നേതാക്കൾ, ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിഭാഗം ഇന്ന് ചതിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല കേരളം മയക്ക് മരുന്നിന്റെ തലസ്ഥാനമായി മാറി. എൽ ഡി എഫ് സർക്കാരിന് ജനങ്ങളുമായി ബന്ധമില്ലാതായി. 75 ശതമാനം വരുന്ന നെല്‍കഷകര്‍ കടക്കെണിയിലാണ്. കയര്‍ വ്യവസായം നശിപ്പിച്ചു. 1.3ലക്ഷം തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ. സംസ്ഥാനത്ത് ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നു. അക്രമികളുമായിട്ട് മുഖ്യമന്ത്രിക്ക് ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Share This Post
Exit mobile version