Press Club Vartha

തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ. തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലാണ് അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്.

വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽ വിരലുകൾക്കും പരിക്കേറ്റു. ആക്രമണത്തിൽ യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കൾക്ക് മർദനമേറ്റത്.

Share This Post
Exit mobile version