
തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വാഹിദ് എന്ന യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്. പൊതു സ്ഥലത്ത് മദ്യപിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
എക്സൈസ് ഓഫീസിനുള്ളിലെ സെല്ലിൽ വച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
