
തിരുവനന്തപുരം: ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് ( 45) ആണ് മരിച്ചത്. 17 പേരടങ്ങുന്ന തീര്‍ത്ഥാടന സംഘമാണ് ആഴിമലയില്‍ എത്തിയത്.
ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
