
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. നെടുമങ്ങാട്-ചുള്ളിമാനൂര്‍ അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവൻ സ്വർണമാണ്കവർന്നത്. കുടുംബം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് വിവരം.
ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. സിസിടിവി അടിച്ചുതകര്‍ത്ത ശേഷമായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
