
കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തിയതിനു പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പെൺകുട്ടി പരാതി നൽകിയത്.
തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. മധ്യപ്രദേശിൽ നിന്നുള്ള വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കൊച്ചിയിൽ എത്തിയിട്ടുള്ളത് എന്നാണ് വിവരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായിട്ടാണ് ഇവർ കേരളത്തിൽ എത്തിയത്.
