
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് 2025ലെ സ്വർണപാളി കൊണ്ടുപോയതിൽ എസ്ഐടി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു.
2025 ലെ വിവരങ്ങളാണ് തേടിയത്. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം. മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
എന്നാൽ ഇത് വിവാദമായതോടെ പിഎസ് പ്രശാന്ത് ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്ത വിവരം പി എസ് പ്രശാന്ത് നിഷേധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പി എസ് പ്രശാന്തിന്റെ പ്രതികരണം.
