
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം നഗരത്തിൽ മൂക്കു പൊത്താതെ നടക്കാൻ സാധിക്കില്ലെന്ന് വി ശിവൻകുട്ടി വിമർശിച്ചു. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്നും തെരുവ് നായ ശല്യം രൂക്ഷമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
നഗരസഭ പൂർണ പരാജയമാണ്. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയറെന്ന നിലയിൽ വിഷമം തോന്നുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയർ കസേരയിൽ ഇരിക്കുന്നതെന്ന് മനസിലാകുന്നില്ല. വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെളളപ്രശ്നത്തിൽ നിന്ന് നഗരസഭ ഒഴിഞ്ഞുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
