spot_imgspot_imgspot_img

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം നഗരത്തിൽ മൂക്കു പൊത്താതെ നടക്കാൻ സാധിക്കില്ലെന്ന് വി ശിവൻകുട്ടി വിമർശിച്ചു. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്നും തെരുവ് നായ ശല്യം രൂക്ഷമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

നഗരസഭ പൂർണ പരാജയമാണ്. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയറെന്ന നിലയിൽ വിഷമം തോന്നുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയർ കസേരയിൽ ഇരിക്കുന്നതെന്ന് മനസിലാകുന്നില്ല. വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെളളപ്രശ്നത്തിൽ നിന്ന് ന​ഗരസഭ ഒഴിഞ്ഞുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp