Press Club Vartha

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മില്‍നയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വിവാഹിതനായ ശ്രീജിത്തും അവിവാഹിതയായ മില്‍നയും പ്രണയത്തിലായിരുന്നെന്നാണ് പറയപ്പെടുന്നത്. നേരത്തേ രണ്ടുതവണ വിവാഹിതനായ ആളാണ് ശ്രീജിത്ത്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മില്‍നയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് മില്‍നയെ കാണാതായത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Share This Post
Exit mobile version