Press Club Vartha

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

രാകേഷിനു 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ഞായറാഴ്ച മരിച്ചിരുന്നു. അപകടത്തിൽ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ തീവ്രചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ അപകടകാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

Share This Post
Exit mobile version