
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മാത്രമല്ല ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനവാരം അതിന്റെ ഫലം പ്രഖ്യാപനവുമുണ്ടാവും.
മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല 10 നും പ്രഖ്യാപിക്കും.
മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. അതേസമയം അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നൽകി.
