Press Club Vartha

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ. എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. മാത്രമല്ല പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഫലം വന്ന ശേഷം തീരുമാനം എടുത്താൽ മതിയെന്നും മുരളീധരൻ വ്യക്താമാക്കി. പാർട്ടി പരാജയപ്പെട്ടിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര‍്യമില്ലെന്നും ജയിച്ചാൽ യുഡിഎഫിനാണ് ക്രെഡിറ്റെന്നും അദ്ദേഹം പറഞ്ഞു. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version