Press Club Vartha

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം നടന്നത്. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് പറയുന്നത്. തര്‍ക്കത്തിനിടെ ഷാനു അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share This Post
Exit mobile version