
ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം. ഞായറാഴ്ച്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണ്. 15 പേരെ രക്ഷപ്പെടുത്തി.
തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിച്ചത്. ഇത് പിന്നീട് മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടരുകയായിരുന്നു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
