spot_imgspot_imgspot_img

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

Date:

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം. ഞായറാഴ്ച്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണ്. 15 പേരെ രക്ഷപ്പെടുത്തി.

തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നി​ഗമനം. ഡല്‍ഹിയിലെ വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിച്ചത്. ഇത് പിന്നീട് മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടരുകയായിരുന്നു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ...

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...
Telegram
WhatsApp