Press Club Vartha

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ സംസാരിച്ചതിനാണ് നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കേയാണ് നടപടി. ഇന്നലെ രാത്രിയിൽ സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി.

ചീഫ് സെക്രട്ടറിയാണ് എൻ. പ്രശാന്തിന് നോട്ടീസ് നൽകിയത്. എന്‍ പ്രശാന്ത് നിലവില്‍ സസ്‌പെസന്‍ഷനിലാണ്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരേ സർക്കാർ നടപടി എടുക്കുന്നത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Share This Post
Exit mobile version