Press Club Vartha

വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ കടുത്ത പോരാട്ടം; പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വരും മണിക്കൂറിൽ തന്നെ കേരളം ആരു ഭരിക്കുമെന്ന് അറിയാം. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ എന്നാൽ പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്.

8.30 വരെയുള്ള കണക്കനുസരിച്ച് 71 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 61 ഇടങ്ങളിൽ എൽഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. പ്രമുഖ സ്ഥാനാർഥികളെല്ലാം പോസ്റ്റൽ വോട്ടുകളിൽ ലീഡ് പിടിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം എങ്ങോട്ടെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.

അതേസമയം ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോൾ തിരുവനന്തപുരത്ത് യു.ഡി.എഫ് 1,181 വോട്ടുകൾക്ക് മുന്നിലാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് യു ഡി എഫ് 4,371 വോട്ടുകളും, എൽ ഡി എഫ് 3462 വോട്ടുകളും നേടി.

Share This Post
Exit mobile version