
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 102 സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. അതേസമയം എൽ ഡി എഫ് 36 സീറ്റുകളിലും എൻ ഡി എ 2 സീറ്റുകളിലും മുന്നേറുകയാണ്.
യുഡിഎഫിന് ജനങ്ങൾ ചരിത്ര വിജയം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരള ജനതയ്ക്ക് യുഡിഎഫിന്റെ നന്ദി. അന്തിമ ഫലം പ്രഖ്യാപിച്ച ശേഷം ഫലം വിശകലനം ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചു.
