Press Club Vartha

കേരളത്തിൽ യു ഡി എഫ് തേരോട്ടം

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗം. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യു ഡി എഫിന്റെ തേരോട്ടം. 100 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്.ആദ്യ മണിക്കൂറുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ കേരളം അടുത്ത അ‍ഞ്ചുവര്‍ഷം യുഡിഎഫ് ഭരിക്കുമെന്ന് വ്യക്തമായി.

യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.

നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റിലാണ് എൻഡിഎയും മുന്നേറുകയാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്.

Share This Post
Exit mobile version