
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാദാപുരം മണ്ഡലത്തില്‍പ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് ആഹ്ലാദ പ്രകടനത്തിനിടെ എല്‍.ഡി.എഫ്, യുഡിഎഫ് സംഘര്‍ഷമുണ്ടായത്. ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം അഭിജിത്തിന്റെ വിജയാഹ്ലാദത്തിനിടെയാണ് സംഘര്‍ഷം.
പരുക്കേറ്റ അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുല്‍ ജലീല്‍, മുനീര്‍ കെ.ടി, ജീവന്‍സ് പ്രകാശ്, അജീര്‍ കെ ടി, പ്രകാശ്, അജ്നാസ് മഠത്തില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു