
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും സണ്ണി ജോസഫിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇവർ രാത്രി ഡല്‍ഹിയിലെത്തും. എഐസിസിയാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
നിലവിൽ കെസി വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നാളെ ഹൈക്കമാന്റുമായുള്ള ചര്‍ച്ച നടക്കുകയും പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കുമെന്നുമാണ് സൂചന. നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും.
