Press Club Vartha

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ; മാത്യു കുഴൽനാടൻ

കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടു. ഉണ്ണിത്താന്‍ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്‍പ്പന്‍ തന്നെയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. ഇതിന് ഇക്കാരണത്താൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ണിത്താന്‍ നടത്തിയത്.

ലീഗിനെക്കുറിച്ച് പ്രത്യേക സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയത്. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുത്. നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

Share This Post
Exit mobile version