
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. മാത്രമല്ല ഫ്ലക്‌സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകള്‍ കൂടിയതുകൊണ്ടോ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. ഇതിനൊക്കെ ചില നടപടിക്രമങ്ങള്‍ ഉണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവുമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതനുസരിച്ച് മാത്രമേ കാര്യം മുന്നോട്ട് പോകുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാര്യങ്ങള്‍ വഷളായിട്ടൊന്നുമില്ല. ചിലരുടെ ആഗ്രഹങ്ങള്‍ അവര്‍ ഫ്ലക്‌സിലൂടെ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. പ്രകടനങ്ങൾ ശരിയല്ല. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
