
തിരുവനന്തപുരം: പിണറായി വിജയൻ പുതിയ വീട്ടിലേക്ക് താമസം മാറുന്നു. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്. ഡൽഹിയിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുക.
പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് താമസം മാറിയിരുന്നു. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്.
