Press Club Vartha

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് ക്യാംപിന് തുടക്കം. ക്യാംപ് പാണക്കാ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരില്‍ നിന്ന് 969 തീര്‍ഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കര്‍ണാടകയില്‍ നിന്നുള്ള നാലു തീര്‍ഥാടകരും ഇതില്‍ ഉള്‍പ്പെടുന്നു. കരിപ്പൂരില്‍ നിന്ന് ആകാശ എയര്‍ലൈന്‍സിന്റെ 145 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. മേയ് 14 മുതല്‍ 17 വരെയാണ് കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നുമാണ് പുറപ്പെടുക.

വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും രണ്ടാമത്തെ വിമാനത്തിലും 74 പുരുഷന്മാരും 69 സ്ത്രീകളുമാണ് യാത്രയാവുന്നത്. വെള്ളിയാഴ്ചയിലെ രണ്ട് വിമാനങ്ങളിലും ശനിയാഴ്ചയിലെ ആദ്യ വിമാനത്തിലും വനിതാ തീര്‍ഥാടകര്‍ മാത്രമാണ് യാത്രയാവുക. ഹാജിമാര്‍ക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം എംഎല്‍എ ടി.പി. അഷ്റഫലി നിര്‍വഹിച്ചു.

Share This Post
Exit mobile version